
ഒരു നേരത്തെ അന്നത്തിനായി ശരീരം വിറ്റത് എന്‍റെ അമ്മയായിരുന്നില്ല... ബസ്റ്റാന്‍ഡില്‍ കൈയില്‍ ഒരു പിഞ്ചുകുഞ്ഞുമായി വന്ന് എന്‍റെ മുമ്പില്‍ കരഞ്ഞു കൈ നീട്ടിയതും എന്‍റെ അമ്മയായിരുന്നില്ല... എച്ചില്‍ കൂനയില്‍ ആരോ മീതിവെച്ച പൊതിച്ചോറിനായി ചിക്കിചികഞ്ഞതും എന്‍റെ അമ്മയായിരുന്നില്ല... പക്ഷേ, ഇന്ന് തിരിച്ചറിവുകളുടെ പാഠമേറിയപ്പോള്‍ ഞാനുമറിയുന്നു ഇവരെല്ലാം എന്‍റെ അമ്മമാരായിരുന്നു.