
ഫ്രാൻസിനെ ആത്മീയവും ഭൗതികവുമായ അടിമത്തത്തിന്റെ ജീർണ്ണതയിൽ നിന്നു വിമോചിപ്പിക്കാനായി വീരസാഹസിക സംരംഭങ്ങൾ ഏറ്റെടുത്ത ധീരോദാത്തയായ പെൺകുട്ടി . പതിനെട്ടുവർഷമേ അവൾ ജീവിച്ചുള്ളുവെങ്കിലും നന്മയുടെ തീപ്പന്തമായി അവൾ വെട്ടിത്തിളങ്ങി . ദൈവസ്നേഹം അവളിൽ മിന്നൽപ്പിണർപോലെ കത്തിജ്വലിച്ചു . ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവളിൽ കത്തിപ്പടർന്നു . ധർമ്മയുദ്ധം ചെയ്യാനായി അവൾ പടക്കളത്തിൽ ഇറങ്ങി . പടച്ചട്ടയ്ക്കും വാളിനും ഒപ്പം അവൾ ദൈവവചനത്തിന്റെ വാഗ്ദാനങ്ങളും പ്രാർത്ഥനയും ആയുധങ്ങളായി ധരിച്ചു .