Skip to product information
1 of 1

DC BOOKS

JEEVITHAVIJAYATHINTE PADAPUSTHAKAM

JEEVITHAVIJAYATHINTE PADAPUSTHAKAM

Regular price Rs. 140.00
Regular price Sale price Rs. 140.00
Sale Sold out
Tax included.

ഇന്ന് ലോകത്തിനുമുന്നിൽ ജീവിച്ചിരിക്കുന്ന പാഠപുസ്തകമാണ് ഇ . ശ്രീധരൻ അത്ഭുതകരമായ സൃഷ്ടിചാതുര്യവും ഭരണപാട വവും ആദർശനിഷ്ഠയും സംഘാടനശേഷിയും ജീവിതലാളി ത്യവും കൈമുതലാക്കി ഇന്ത്യയുടെ വികസനപാതയിൽ അതിവേഗം സഞ്ചരിച്ച എൻജിനീയർ , പാലക്കാട് ജില്ലയിലെ ചെറുഗ്രാമമായ ചാത്തന്നൂരിലെ സർക്കാർ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടി പഠിച്ചുയർന്ന ശ്രീധരൻ സ്വപ്ന സമാനമായ വിസ്മയങ്ങളാണ് പണിതുയർത്തിയത് . രാമേശ്വരത്തെ പാമ്പൻപാലം 46 ദിവസംകൊണ്ട് റെക്കോർഡ് വേഗത്തിൽ പുനർനിർമ്മിച്ചു . ഇന്ത്യയുടെ ആദ്യത്തെ മെട്രോയായ കൽക്കത്ത മെട്രോയുടെ നിർമ്മാണപങ്കാളിത്തം , കേരളത്തിൽനിന്ന് ആദ്യമായി വൻകിട കപ്പൽ റാണി പത്മിനി ' നിർമ്മിച്ചു . കൊങ്കൺ റെയിൽവേ എന്ന എൻജിനീയറിങ് വിസ്മയത്തെ യാഥാർത്ഥ്യമാക്കി . ഡൽഹി മെട്രോ എന്ന ബൃഹത് പദ്ധതിക്ക് ചുക്കാൻപിടിച്ചു . ഇപ്പോൾ കൊച്ചി മെട്രോ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി എൺപത്തിമൂന്നാം വയസ്സിലും അവിശ്രമം ഓടിനടക്കുന്നു . ഇ . ശ്രീധരന്റെ കർമ്മമികവിന്റെ രഹസ്യങ്ങൾ വരുംതലമുറയായി അന്വേഷിക്കുകയാണ് പി.വി. ആൽബി ഈ പുസ്തകത്തിലൂടെ .

View full details