
വികലമായ മനോഭാവങ്ങളുടെ ഫലമായി സ്വയം വരുത്തിത്തീര്‍ക്കുന്ന പരാജയങ്ങളില്‍നിന്നും ദുഖങ്ങളില്‍നിന്നും മോചനം നേടി ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും വിജയകരമായി കൊണ്ടുപോകുവാന്‍ ജയ് ഹോ എന്ന പുസ്തകം വളരെ സഹായകമാണ്. ജീവിതത്തെ നാം നോക്കിക്കാണുന്നതിലെ പോരായ്മകളാണ് പലപ്പോഴും ജീവിതപരാജയത്തിലേക്ക് നയിക്കുന്നത്. വ്യത്യസ്തമായ വീക്ഷണങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളും അതുവഴി ജീവിതവിജയവും സൃഷ്ടിക്കും.