
ജ്ഞാനി, തത്വചിന്തകൻ, പ്രബുദ്ധൻ എന്നീ നിലകളിൽ ജെ. കൃഷ്ണമൂർത്തി ലോകത്തെങ്ങുമുള്ള ധിഷണശാലികളുടെ, സാധാരണക്കാരുടെ, ചെറുപ്പക്കാരുടെ, പ്രായമായവരുടെയൊക്കെ ജീവിതത്തെ പ്രകാശപൂർണമാക്കി. അദ്ദേഹത്തിന്‍റെ ജീവിതവും ദർശനവും ആധുനികയുഗത്തിന്‍റെ അവബോധത്തെ അഗാധമായി സ്പർശിച്ചു. മനുഷ്യനെ അവന്‍റെ ദുഖം, ഭയം, ഹിംസാത്മകത, സ്വാർത്ഥത എന്നിവയിൽനിന്ന് മോചിപ്പിക്കാൻ അദേഹം ശ്രമിച്ചു. ജെ. കൃഷ്ണമൂർത്തിയുടെ സ്വകാര്യജീവിതത്തിലേക്കും ദർശനങ്ങളിലേക്കും വെളിച്ചം വീശുന്ന ശ്രദ്ധേയ രചന.