IRENE BOOKS
ITHANU VAZHI ITHILE POVUKA
ITHANU VAZHI ITHILE POVUKA
Couldn't load pickup availability
Share
Apply OFF10 and get 10% OFF
പുറപ്പാട് പുസ്തകം 19-ാം അധ്യായം വിവരിക്കുന്ന പത്തു പ്രമാണങ്ങളുടെ വെളിച്ചത്തില്‍ രൂപം കൊണ്ട ധാര്‍മ്മികഭാവമാണ് യഹൂദജനത്തിനുണ്ടായിരുന്നത്. ഈ കല്‍പ്പനകളെ 365 നിയമങ്ങളാക്കി വര്‍ദ്ധിപ്പിച്ച് അവരുടെ ജീവിതനിയമമാക്കി കാത്തുസൂക്ഷിക്കുന്നത് നാം കാണുന്നു. മനുഷ്യന്റെ നന്മ കാണാതെ നിയമത്തെ മാത്രം മുറുകെ പിടിക്കുന്നതിനെ യേശു പലപ്പോഴും ചോദ്യം ചെയ്യുന്നത് സുവിശേഷത്തില്‍ കാണാം. അതേ ക്രിസ്തു തന്നെ സ്വര്‍ഗ്ഗരാജ്യത്തിലെത്താന്‍ എന്തുചെയ്യണം എന്ന ചോദ്യത്തിന് നീ പ്രമാണങ്ങള്‍ പാലിക്കണം എന്നാണു പറയുന്നത് (മത്താ 19:17-19).
പ്രമാണബദ്ധമായ ഒരു ജീവിതശൈലി ഓരോ ക്രൈസ്തവനും ഒഴിച്ചുകൂടാനാവാത്തതാണ്. പ്രമാണങ്ങള്‍ക്കനുസൃതമായി എപ്രകാരം ജീവിക്കാം എന്ന് വിവരിക്കുന്ന സിസ്റ്റര്‍ റോസ് പീറ്റര്‍ സി.എം.സി.യുടെ 'ഇതാണു വഴി ഇതിലേ പോവുക' എന്ന ഗ്രന്ഥം വായനക്കാര്‍ക്ക് ഉപകാരപ്രദമാകും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
