
നാടൻ പന്തുകളി, കിളിത്തട്ടുകളി, കുട്ടിയുംകോലും, മരമടി, ഓണത്തല്ല് തുടങ്ങി കേരളത്തിന്റെ ഗ്രാമഹൃദയങ്ങളിൽ ആവേശമുണർത്തിയ എത്രയോ കളികൾ. മല്ലാക്കാമ്പ്, അട്ടയപട്ടയ, മീറ്റ് കിക്കിങ് തുടങ്ങി പേരുകളിൽ വൈവിധ്യവുമായി മറുനാടൻ കളികൾ. പാട്ടും താളവുമായി അരങ്ങുകൊഴുപ്പിക്കുന്ന കലാമൂല്യമുള്ള കളികൾ. തുമ്പപ്പൂവിനും ആർപ്പുവി ളികൾക്കുമൊപ്പം ഓണക്കളികൾ. നമ്മുടെ മണ്ണിൽ പിറന്ന കളികളെ വരും തലമുറയ്ക്കായി കരുതിവയ്ക്കുകയാണ് കായികചരിത്രലേഖകനായ സനിൽ പി തോമസ്.