Skip to product information
1 of 3

GENERAL BOOKS

IN SINU JESU

IN SINU JESU

Regular price Rs. 200.00
Regular price Sale price Rs. 200.00
Sale Sold out
Tax included.

ഒരു ബനഡിക്ടീൻ സന്യാസവൈദികന് ലഭിച്ച സ്വകാര്യ വെളിപാടുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം . ഈശോയുടെ വക്ഷസിൽ എന്ന് അർത്ഥം വരുന്ന ഇൻ സിനു ജേസു എന്ന പേരിലുള്ള ഈ പുസ്തകം വായിക്കുവാൻ തുടങ്ങുമ്പോൾ അതൊരു അമൂല്യനിധി യാണെന്ന് ബോധ്യപ്പെടും . വൈദികരുടെ ജീവിതനവീകരണവും വിശുദ്ധീകരണവും സാധിക്കുവാൻ അവർക്കുള്ള ഏറ്റവും എളുപ്പവഴി വിശുദ്ധ കുർബാനയുടെ ആരാധനയാണെന്ന് വെളിപാടുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നു . വൈദികർ തന്റെ ദിവ്യകാരുണ്യമുഖത്തിനു മുന്നിൽ സമയം ചെലവഴിച്ചെങ്കിൽ മാത്രമേ തനിക്ക് അവരെ സുഖപ്പെടുത്തുവാനും ശുദ്ധീകരിക്കുവാനും വിശുദ്ധീകരിക്കുവാനും വിശുദ്ധ കുർബാനയിലെ ഹൃദയത്തെ ദഹിപ്പിക്കുന്ന അവിടുത്തെ ജീവനുള്ള അഗ്നിയാൽ തീപിടിപ്പിക്കപ്പെട്ട ശ്ലീഹന്മാരായി മാറ്റുവാനും സാധിക്കുകയുള്ളൂ എന്ന് ഈ വെളിപാടുകൾ ഓർമിപ്പിക്കുന്നു . ഈശോയുടെ കുത്തിതുളയ്ക്കപ്പെട്ട ഹൃദയത്തോട് ചേർന്നിരുന്നുകൊണ്ട് വൈദികരുടെ വിശുദ്ധീകരണത്തിനും ആത്മീയസൗഖ്യത്തിനുമായി ആരാധകനായ വൈദികനാകുവാനുള്ള വിളിയാണ് ഈ സ്നേഹസംഭാഷണങ്ങളുടെ അന്തഃസത്ത

ഇൻ സിനു ജേസു 

View full details