
ലോകമൊട്ടാകെയുള്ള മരണനിരക്കിന്റെ മുപ്പതു ശതമാ നവും ഹൃദ്രോഗത്താലാണെന്ന് ലോകാരോഗ്യസംഘടന യുടെ കണക്കുകൾ വെളിപ്പെടുത്തുന്നു. ജീവിതശൈലി യിൽ വരുത്തിവയ്ക്കുന്ന കാതലായ പരിവർത്തനങ്ങളും അപഥ്യങ്ങളായ ആഹാരക്രമങ്ങളും ഹൃദ്രോഗത്തിന്റെ ക്രമാതീതമായ വർദ്ധനയ്ക്ക് കാരണമാണ്. ഹൃദ്രോഗത്തെ എങ്ങനെ നിയന്ത്രിക്കാം? എന്തെല്ലാം മുൻകരുതലുകളെ ടുക്കാം? ചികിത്സാരീതികൾ എന്തൊക്കെ? എന്നു വിശദമാക്കുന്ന അമൂല്യമായ ഈ ഗ്രന്ഥം ഓരോ വ്യക്തിയു ടെയും ആരോഗ്യസുരക്ഷയെ ഉറപ്പുവരുത്തുന്നു. ഹൃദ്രോഗസംബന്ധിയായ നൂതന വിവരങ്ങളെല്ലാമടങ്ങിയ ഈ ഗ്രന്ഥം ആരോഗ്യരംഗത്തെ മുതൽക്കൂട്ടാണ്. ഓരോ മലയാളിയും കരുതിവയ്ക്കേണ്ട കൃതി.