HRIDAYATHINTE THAAKKOL
HRIDAYATHINTE THAAKKOL
Regular price
Rs. 65.00
Regular price
Sale price
Rs. 65.00
Unit price
/
per
Share
മനുഷ്യന് ജീവൻ നൽകുന്നതുപോലെ ദിവ്യമാണ് അറിവു നൽകുന്നതും. ജ്ഞാനോപദേശം ഈശ്വരദത്തമായ വിളിയാണ്. ഒരുവേള അതൊരു ദൗത്യമോ ശുശ്രൂഷയോ ആയിമാറുന്നു. ഓരോ വിദ്യാർത്ഥിയും വ്യത്യസ്തനായിരിക്കുന്നതുകൊണ്ട് ഓരോ വിദ്യാർത്ഥിയിലേക്കും ഓരോ വഴിയാണ് അധ്യാപകർ കണ്ടെത്തേണ്ടത്. സമൂഹം കുസൃതിയെന്നും വെറുക്കപ്പെട്ടവനെന്നും പാർശ്വവൽക്കരിക്കപ്പെട്ട കുരുന്നുകളിലെ സുകൃതം തേടിയുള്ള യാത്രകളും യാത്രാനുഭവങ്ങളും ഈ കൃതിയെ ആർദ്രശോഭയുള്ളതാക്കുന്നു. കണ്ണീരണിഞ്ഞുകൊണ്ടേ ചില അധ്യായങ്ങളിലൂടെ നമുക്ക് കടന്നുപോകാനാവൂ എന്നത് നമ്മിലെ ഹൃദയാർദ്രതയുടെ തെളിവുകൂടിയാണ്. ഒരു കുഞ്ഞിന്റെ ഹൃദയത്തിൽ കുടിയിരിക്കാനാഗ്രഹിക്കുന്ന ഏതൊരധ്യാപകനും രക്ഷിതാവും വായിച്ചിരിക്കേണ്ട അമൂല്യഗ്രന്ഥം.