
തിരുസഭയുടെ 64-ാമത്തെ നായകന്‍. വിശുദ്ധരുടെ ഇടയില്‍ പരിശീലിപ്പിക്കപ്പെട്ട മഹാന്‍. അമ്മയും അപ്പന്‍റെ രണ്ടു സഹോദരിമാരും വിശുദ്ധരായിരുന്നു. ബനഡിക്‌ടൈന്‍ സന്യാസിയായിത്തീര്‍ന്ന ഗ്രിഗറിയെ റോമിലെ ഏഴു ഡീക്കന്മാരിലൊരാളായി തിരഞ്ഞെടുത്തു. 590 ല്‍ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രിഗോറിയന്‍ ചാന്‍റ് എന്നറിയപ്പെടുന്ന ആരാധനാക്രമസംഗീതം ഇദ്ദേഹത്തിന്‍റേതാണ്. സഭയിലെ വേദപാരംഗതന്‍ കൂടിയാണ് മഹാനായ ഗ്രിഗറി.