
ഇത് സര്‍ഗ്ഗാത്മക ചിന്തയുടെ മന്ത്രമാണ്, ദൈവാഭിമുഖ്യത്തിന്‍റെ ഗീതമാണ്. അടുക്കുംതോറും ഇഷ്ടം കൂടുന്നവയാണ് ഇതിലെ മിക്ക ഗീതങ്ങളും. ഇന്ത്യക്കാരും വിദേശികളുമായ എത്രയോ ലക്ഷക്കണക്കിനാളുകള്‍ ഇതിലെ ഏതെങ്കിലും ചില കാവ്യാനുഭവങ്ങളുമായി പ്രണയത്തിലായിട്ടുണ്ട്. ആത്മനിര്‍വൃതിയില്‍ നിന്നുരുത്തിരിഞ്ഞ ജ്ഞാനത്തിന്‍റെ പൊരുള്‍ ഉള്‍ക്കൊള്ളുന്ന വാക്കുകളാണിതില്‍. ജീവിതത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും ഇത് വാചാലമാകുന്നു.