ആടുകളുടെ ചൂരും ചൂടുമറിഞ്ഞ അർജന്റീനയിലെ സാധാരണക്കാരനായ ഒരു അച്ചന്റെ കഥയാണിത്. അടുക്കളയിലും ഫാക്ടറിയിലും പണിയെടുത്ത യുവാവ് ഒരിക്കൽ കുമ്പസാരക്കൂട്ടിൽവെച്ച് 'അപരിചിത'നെ കണ്ടുമുട്ടി. ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്. ആർഭാടങ്ങളും ആഢംബരങ്ങളും ഒഴിവാക്കി ലളിതജീവിതം നയിക്കാനും വിശുദ്ധിയിൽ മുന്നേറാനും ഏതൊരു വിശ്വാസിയെയും സഹായിക്കുന്ന മഹാമാതൃകയുടെ നേർചിത്രം