FATHER ANTONY FERRER CMI YUDE DHYANA PRABHASHANANGAL
FATHER ANTONY FERRER CMI YUDE DHYANA PRABHASHANANGAL
Share
തിരുവചനത്തിൻ പെരുമഴയായ് പെയ്തിറങ്ങിയ ജീവിതം ' പ്രസിദ്ധ ധ്യാനഗുരുവും ആത്മീയാചാര്യനും അനേകരുടെ ദൈവവിളി പ്രോത്സാഹകനുമായ ബഹു . ആന്റണി ഫെറർ വടക്കുഞ്ചേരിയച്ചന്റെ ജീവിതത്തിന്റെ ചുരുക്കെഴുത്താണത് . ആർത്തിരമ്പിയെത്തുന്ന മഴപോ ലെ അനേകായിരം ഹൃദയവയലുകളിൽ കഴിഞ്ഞ ആറു പതിറ്റാണ്ടു കളായി അത് പെയ്തിറങ്ങിയിരിക്കുന്നു . ഇതിനോടകം അനേകരുടെ ആത്മീയോത്കർഷത്തിനും ജീവിതനവീകരണത്തിനും ഉൾപ്രേരണ നൽകിയ ഫെറർ അച്ചന്റെ ധ്യാനപ്രഭാഷണങ്ങൾ പുസ്തകരൂപത്തി ലാകുന്നുവെന്നത് ആനന്ദത്തിന്റെ സദ്വാർത്തയാണ് . കേരളകത്തോലിക്കാസഭയിലെ അതുല്യനായ വചനോപാസകനാണ് ആന്റണി ഫെറർ അച്ചൻ . ഒരു പുരോഹിതൻ എന്ന നിലയിൽ , അദ്ദേഹം രണ്ടു സവിശേഷ ധർമങ്ങൾക്കായാണ് തന്റെ ജീവിതം ഉഴിഞ്ഞുവച്ചത് , അത് രണ്ടും സുവിശേഷ ധർമങ്ങളുമാണ് - വചനം പ്രഘോഷിക്കുക , ആത്മാക്കളെ നേടുക
# FATHER ANTONY FERRER CMI YUDE DHYANAPRABHASHANANGAL
# FR ROY PALATTY CMI #ഫാ . ആന്റണി ഫെറർ സി.എം. ഐയുടെ ധ്യാനപ്രഭാഷണങ്ങൾ