
നീറുന്ന അനുഭവങ്ങളുടെ ഗത്സെമനിയില്‍ ജീവിതം കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ട, പ്രത്യാശയുടെ അന്തിമകിരണംപോലും അസ്തമിക്കുന്ന കാല്‍വരിയുടെ താഴ്‌വരയില്‍ ഇടറിവീണുപോകുന്ന ജീവിതങ്ങളെ ക്രൈസ്തവമായ ഉയിര്‍പ്പനുഭവത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഉജ്ജ്വലകൃതി. സ്വന്തം ജീവിതം അഴിഞ്ഞില്ലാതാകുന്ന ഗോതമ്പുമണിയായി തിരിച്ചറിഞ്ഞ് കരുത്തേറിയ കതിരുകള്‍ പുറപ്പെടുവിക്കാന്‍ ആയിരങ്ങളെ സഹായിച്ച സ്റ്റെല്ല ബെന്നിയുടെ ആദ്യ പുസ്തകത്തിന്‍റെ പുനഃപ്രസിദ്ധീകരണം