
ദൈവവചനത്തിലേക്കു വേരൂന്നി വളരുന്ന ജീവിതം എന്നും പച്ചപ്പുള്ളതായിരിക്കും. ഏതു പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് അതു നിറയെ ഫലം ചൂടി നില്‍ക്കും. എത്ര ആഹരിച്ചാലും കൊതിതീരാത്ത ഫലങ്ങള്‍ കായ്ക്കുന്ന ജീവന്‍റെ വൃക്ഷമാണ് വി.ഗ്രന്ഥം. ഓരോ പ്രഭാതത്തിലും പുതുമ നിറഞ്ഞ ദൈവസ്‌നേഹത്തില്‍ തൂലിക മുക്കി രചിക്കപ്പെട്ടതാകയാല്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ ഈ പുസ്തകം നമുക്ക് സമ്മാനിക്കുന്നുണ്ട്.