
കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയെന്ന് ആധുനിക മനശ്ശാസ്ത്രം വിവക്ഷിക്കുന്ന രീതിഭാവങ്ങള്‍ക്ക് സമമാണ് ഈ ഗ്രന്ഥം. കഥാര്‍സിസ് (Catharsis) എന്ന കലാ സാഹിത്യ പ്രസ്ഥാനങ്ങള്‍ വിളിക്കുന്ന വികാര വിമലീകരണത്തിന്റെ മനശ്ശാസ്ത്രസാധ്യതതന്നെയാണ് കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി. ഈ പുസ്തകത്തില്‍ ഗോപിനാഥ് മുതുകാട് പറയുന്നതുപോലെ ഒരു കല്ലിന് നിശ്ചലമായ ജലാശയത്തെ മുഴുവന്‍ ഇളക്കാനാകുമെങ്കില്‍ ഒരു വാക്കിന് മനുഷ്യമനസ്സിനെ ആകമാനം മാറ്റിമറിക്കുവാനാകും, ഒരു കഥയ്ക്ക് ഹൃദയത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുവാനാകും. ഒരു സംഭവ ത്തിന് നമ്മെത്തന്നെ ഗുരുതുല്യനാക്കി മാറ്റുവാനും കഴിയും. അങ്ങനെ മനുഷ്യനെ ഇംപ്രൂവ് ചെയ്യാനുള്ള മനശ്ശാസ്ത്രസംബന്ധമായ രാസവിദ്യയാണ് കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയെങ്കില്‍ ഈ പുസ്തകം ജീവിത നിപുണതാ വിദ്യാഭ്യാസത്തിന് ഒരു കൈപ്പുസ്തകംതന്നെയായിരിക്കുന്നു. ഡോ. ആര്‍.എല്‍. മധൂജന്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)