
ഇറ്റലിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഡൊമിനിക് സാവിയോ അസാമാന്യ ദൈവഭക്തിയുടെയും ജീവിത നൈര്മല്യത്തിന്റെയും ഉടമയായി വളർന്നു. വിശുദ്ധിയുടെ ഓരോ പടവും സൂക്ഷമതയോടെ ചവിട്ടിക്കയറിയ ഡൊമിനിക് സാവിയോ പതിനഞ്ചാം വയസിൽ മരണമടഞ്ഞു. അദ്ദേഹത്തെ വിദ്യാർത്ഥികളുടെ വിശുദ്ധനായി നാമകരണം ചെയ്തു