
1214 ഇൽ ആൽബിജൻസിയൻ പാഷണ്ഡതക്കെതിരെ പോരാടി തളർന്ന വിശുദ്ധ ഡൊമിനിക് അവരുടെ മാനസാന്തരത്തിനായി ഒരു വനത്തിൽ പോയി ദിവസങ്ങളോളം പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. തദവസരത്തിൽ പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഉപദേശിച്ചതാണ് ജപമാല പ്രാർത്ഥന. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അനേകം വിശുദ്ധരുടെ പ്രവർത്തനങ്ങളിലൂടെയും മാതാവിൻറെ നേരിട്ടുള്ള ദർശനങ്ങളിലൂടെയുംഈ ഭക്തി യൂറോപ്പിൽ വലിയൊരു ആത്മീയ മുന്നേറ്റമായി മാറി.പാപികളുടെ മാനസാന്തരം മുതൽ യുദ്ധങ്ങളുടെ വിജയങ്ങൾ വരെ ജപമാലയുടെ ശക്തിയാൽ യൂറോപ്പ് നേടിയെടുത്തു അത്ഭുത കഥകളുടെ സമാഹാരമാണിത്നി.ങ്ങളുടെ പ്രാർത്ഥന ജീവിതത്തിന് പുതിയൊരു ഉത്തേജനം നൽകാൻ ഈ ഗ്രന്ഥത്തിന് കഴിയും