DEVASAHAYAM PILLAI
DEVASAHAYAM PILLAI

DEVASAHAYAM PILLAI

Vendor
SOPHIA BOOKS
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
per 
Availability
Sold out
Tax included.

സവർണ്ണർ മതംമാറുന്നത് നിയമവിരുദ്ധമായിരുന്ന പഴയ തിരുവിതാംകൂറിൽ രാജകോപത്തെ അവഗണിച്ചുകൊണ്ട് , ക്രിസ്തുവിനുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ദേവസഹായംപിള്ളയുടെ കഥ ആരെയും ആവേശഭരിതരാക്കും . പത്മനാഭപുരം കൊട്ടാരത്തിന്റെ കാര്യക്കാരൻ പദവി നഷ്ടപ്പെട്ടിട്ടും തടവറയിൽ ക്രൂരപീഡന ങ്ങൾ നേരിടേണ്ടി വന്നിട്ടും അദ്ദേഹം ക്രിസ്തു വിനെ ഉപേക്ഷിച്ചില്ല . കഴുത്തിൽ എരുക്കിൻ പുമാലയിട്ട് പോത്തിന്റെ പുറത്തിരുത്തി പരിഹാ സരാജാവായി തെരുവീഥികളിലൂടെ കൊണ്ടുനട ന്നിട്ടും ദേവസഹായംപിള്ള ക്രിസ്തുവിശ്വാസ ത്തിൽ ഉറച്ചുനിന്നു . ശരീരം മുഴുവൻ ചാട്ടവാറുകൊണ്ടടിച്ചുപൊട്ടിച്ച് മുറിവുകളിൽ മുളക് അരച്ചുതേച്ച് വെയിലത്തു കിടത്തിയിട്ടും കന്നുകാലികളെ കെട്ടിയിടുന്നതുപോലെ മരത്തിൽ ചങ്ങലകൊണ്ട് ബന്ധിച്ച് പട്ടിണിക്കിട്ടിട്ടും ആ ധീരവിശ്വാസി പതറിയില്ല ഏതൊരു വിശ്വാസിയെയും ആവേശഭരിതനാക്കുന്ന ത്യാഗോജ്ജ്വല കഥ