ആത്മീയചിന്തകൾ മനോഹരമായി മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരി. ദൈവസന്നിധിയിൽ നീതീകരിക്കപ്പെടേണ്ടതാണ് ഓരോ ജീവിതവുമെന്ന അടിസ്ഥാനതത്വത്തിൽ ഇഴ പാകിയ രചനകൾ, ബൈബിൾ അധിഷ്ഠിതവും സഭാത്മകവുമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ മികവും മിഴിവും പുലർത്തുന്ന ഗ്രന്ഥം. സമൂഹത്തെയും ലോകത്തെയും സൂക്ഷ്മമായി നോക്കിയതിലൂടെ എഴുതപ്പെട്ടതെന്നതും ഗ്രന്ഥത്തിന്റെ മൂല്യത വർധിപ്പിക്കുന്നു. ആഴമുള്ള വായനയും ആനന്ദം പകരുന്ന വായനയും സമ്മാനിക്കുന്ന എഴുത്ത്.