DAIVATHINTE MAKAN
DAIVATHINTE MAKAN
Regular price
Rs. 130.00
Regular price
Sale price
Rs. 130.00
Unit price
/
per
Share
പതിനാലാം വയസിൽ കിഡ്നികൾ തകരാറിലായ ഒരു ബാലൻ. മരണത്തെ മുന്നിൽ കണ്ടുകൊണ്ടിരുന്നപ്പൊഴും പ്രത്യാശയിൽ അവൻ ജീവിച്ചു. ദാരിദ്ര്യത്തെയും രോഗ പീഡകളെയും കീഴടക്കിയ അവന്റെ വിശ്വാസത്തിന്റെയും ശരണത്തിന്റെയും കഥയാണ് ഈ ഗ്രന്ഥം. രണ്ടു പ്രാവശ്യം കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടിവന്നപ്പൊഴും മറ്റു നിരവധി ദുരിതങ്ങളിലൂടെ കടന്നുപോയപ്പൊഴും പ്രതീക്ഷിക്കാനൊന്നുമില്ലായെന്നു തോന്നിയപ്പൊഴും ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ കെട്ടുപോകാതെ സൂക്ഷിച്ച ജോൺസന്റെ ജീവിതം കഷ്ടതകളിലൂടെ കടന്നുപോകുന്നവർക്ക് കരുത്തു പകരും. നമുക്കു ചുറ്റുമുള്ള മനുഷ്യരെയും നമ്മുടെ ചുറ്റുപാടുകളെയും നമ്മെത്തന്നെയും വ്യത്യസ്തമായി നോക്കിക്കാണാൻ പഠിപ്പിക്കുന്ന ഒരു സാധാരണക്കാരന്റെ അസാധാരണമായ ചരിത്രം - ദൈവത്തിൻ്റെ മകൻ.