Skip to product information
1 of 1

SOPHIA BOOKS

DAIVASNEHATHINTE ATHBHUTHAVAZHIKAL

DAIVASNEHATHINTE ATHBHUTHAVAZHIKAL

Regular price Rs. 200.00
Regular price Sale price Rs. 200.00
Sale Sold out
Tax included.
ദൈവസ്‌നേഹത്തിന്റെ വർണരാജി ഒരുക്കി സ്‌നേഹആധ്യാത്മികതയിലേക്ക് ചുവടുവയ്ക്കാൻ സഹായിക്കുന്ന അതിവിശിഷ്ടമായ ആത്മീയഗ്രന്ഥമാണിത്. ആത്മീയജ്ഞാനത്തിന്റെ പ്രകാശത്തിൽ ദൈവസ്‌നേഹത്തിന്റെ അദൃശ്യങ്ങളും അഗ്രാഹ്യങ്ങളുമായ അത്ഭുതവഴികളെ ഇവിടെ അനാവരണം ചെയ്യുന്നു. തെറ്റിദ്ധാരണകളും കുറ്റാരോപണങ്ങളും അനുവദിച്ചും തോൽക്കാൻ കൈവിട്ടും വീഴാൻ ഇടനൽകിയും ഉപേക്ഷകളും തിരസ്‌കരണങ്ങളും സമ്മാനിച്ചും പരിശീലനം നൽകി നമ്മെ രൂപപ്പെടുത്തുന്ന ദൈവത്തിന്റെ സ്‌നേഹപദ്ധതി ഗ്രഹിക്കാൻ സഹായിക്കുന്ന ഈ ഗ്രന്ഥം ആത്മീയയാത്രയിൽ നമുക്ക് മാർഗദീപമാണ്.
ദൈവസ്‌നേഹത്തിന്റെ ബാലപാഠങ്ങൾ പിന്നിട്ട് വളർച്ചയുടെ പടവുകൾ കയറാൻ സമയമായി എന്ന ഓർമപ്പെടുത്തൽ ശക്തമായി പ്രതിധ്വനിക്കുന്നു ഇതിൽ. കുരിശ് സമ്മാനിച്ച് ക്രൂശിതനോട് ഐക്യപ്പെടുത്തുന്ന സ്‌നേഹപദ്ധതിയും സ്‌നേഹം നൽകി സ്‌നേഹമാക്കി മാറ്റുന്ന ദൈവപദ്ധതിയും ധ്യാനിച്ച് ജീവിതം ബലിയാക്കിമാറ്റാൻ സമയമായിരിക്കുന്നു എന്ന മുന്നറിയിപ്പ് ഉൾക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം. ദൈവവചനങ്ങൾ ഒന്നൊന്നായി കോർത്തിണക്കി, വിശുദ്ധരുടെ പഠനങ്ങളും രക്തസാക്ഷികളുടെ സാക്ഷ്യമൊഴികളും ചേർത്തുവെച്ച് അണിയിച്ചൊരുക്കപ്പെട്ട ഈ പുണ്യരചന ആത്മീയവളർച്ചയ്ക്ക് എത്രയും സഹായകരമാണ്.
ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
View full details