DAIVARAJYAM SATHYATHILUM NEETHIYILUM
DAIVARAJYAM SATHYATHILUM NEETHIYILUM
Share
ദൈവരാജ്യം സത്യത്തിലും നീതിയിലും
ലോകചരിത്രത്തിൽ മൺമറഞ്ഞുപോയ ചിരപുരാതന സംസ്കാരങ്ങളുടെ തകർച്ചയ്ക്കു പിന്നിൽ ആന്തരികത യിൽ തമോഗർത്തങ്ങൾ പോലെ വളർന്നു വന്ന ധാർമികാധഃപതനം കാരണമായി ഭവിച്ചു എന്ന അർണോൾഡ് ടോയിൻബിയുടെ നിരീക്ഷണം കുറിച്ചുകൊണ്ട് ദൈവരാ ജ്യമാകുന്ന സഭ സത്യത്തിലും നീതിയിലും കരുണയിലും പടുത്തുയർത്തപ്പെടണമെന്ന പ്രവാചക ശബ്ദം മുഴങ്ങുകയാണ് ഈ ഗ്രന്ഥത്തിലുടനീളം. വിശുദ്ധ ഗ്രന്ഥത്തിൽ ആദ്യന്തം ഇതൾവിരിയുന്ന സത്യ, നീതി ദർശനങ്ങളെ അവതരിപ്പിച്ചുകൊണ്ട് സഭ ദൈവരാജ്യമാകണമെങ്കിൽ സത്യത്തിൻ്റെ കെടാവിളക്കും നീതിയുടെ നിർഝരിയുമായി മാറണമെന്ന ഉദ്ബോധനമാണ് ഇതിൻ്റെ ഉൾക്കാമ്പ്. ദൈവം കൈവിട്ടു എന്നുതോന്നുന്ന ദൈവഗ്രഹണയാമങ്ങളിൽനിന്ന് മുക്തി നേടാൻ സത്യവും നീതിയും കരുണയും പാലിക്കുക മാത്രമാണ് ഏക പോംവഴി എന്ന ശക്തമായ ഓർമപ്പെടുത്തൽ നല്‌കുന്നതാണ് ഈ ഗ്രന്ഥം. സുവിശേഷ മൂല്യങ്ങൾ കൈവിട്ട സമൂഹം മിശിഹായാൽ പരിത്യജിക്കപ്പെടുമെന്ന മുന്നറിയിപ്പു നല്കികൊണ്ട് സത്യ നീതി പാതയിൽ ചുവടുറപ്പിക്കാൻ നമ്മെ ആഹ്വാനം ചെയ്യുകയാണ് ലേഖകൻ. വിശുദ്ധരും പുണ്യചരിതരുമായ അനേകം സാക്ഷ്യജീവിതങ്ങളുടെ അനുഭവങ്ങളും പ്രബോധനങ്ങളും ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നു.
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ