SOPHIA OFFER
BUY THREE GET ONE FREE 2
BUY THREE GET ONE FREE 2
Couldn't load pickup availability
Share
Nilavili Kelkkunna Daivam - Rs. 70.00
''ദൈവം ക്രൂരനാണ്'' ''ഞാനെന്തു ചെയ്തിട്ടാണ് എനിക്കിങ്ങനെയെല്ലാം സംഭവിച്ചത്?'' ''ദൈവം നീതിമാനായിരുന്നു എങ്കില്‍ ഈ ലോകത്ത് ഇത്രയേറെ ദാരിദ്ര്യവും അക്രമവും അനീതിയും ഉണ്ടാകുമായിരുന്നോ?'' ''ദൈവം! അങ്ങനെ ഒരാളുണ്ടോ?'' ''ദൈവം രോഗശാന്തി തരുമെങ്കില്‍ എന്തുകൊണ്ട് ഞാനിത്രകാലം പ്രാര്‍ത്ഥിച്ചിട്ടും എനിക്കത് ലഭിച്ചിട്ടില്ല?'' ''എന്‍റെ ജീവിതത്തിലേക്ക് കണ്ണീരും കഷ്ടപ്പാടും മാത്രം നല്‍കുന്ന ദൈവത്തെ ഞാനെങ്ങനെ കാരുണ്യവാന്‍ എന്നു വിളിക്കും?'' ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അനേകര്‍ ചിന്തിച്ചിട്ടുള്ള കാര്യങ്ങള്‍... നിരവധിപ്പേരെ അവിശ്വാസത്തിലേക്കും നിത്യനിരാശയിലേക്കും തള്ളിവിട്ടിട്ടുള്ള ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ബെന്നി പുന്നത്തറ എഴുതിയ ഈ പുസ്തകം. ആയിരക്കണക്കിനുപേര്‍ക്ക് അനുഗ്രഹമായി മാറിയ ഈ ഗ്രന്ഥം വായനക്കാരുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്ത് പുനപ്രസിദ്ധീകരിക്കുകയാണ് സോഫിയ ബുക്‌സ്
Vijayam Nalkunna Karthavu- Rs. 70.00
നിങ്ങളുടെ ജീവിതം പരാജയത്തിലും നിരാശയിലും അവസാനിക്കാനുള്ളതല്ല. ദൈവത്തിന് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അതിനാല്‍ തളര്‍ച്ചയില്‍ നിന്നും തകര്‍ച്ചയില്‍നിന്നും നിങ്ങളെ എടുത്തുയര്‍ത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ആന്തരികാവസ്ഥയെയും ഭൗതിക സാഹചര്യങ്ങളെയും മാറ്റി മറിക്കുവാന്‍ കഴിവുള്ളവനായ കര്‍ത്താവിന്‍റെ സ്വരം കേള്‍ക്കുക, വിജയം നേടുക. നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശ്രീ ബെന്നി പുന്നത്തറയുടെ ആഴമാര്‍ന്ന ആത്മീയ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം.
Christhulahari-100
രാത്രി വിരിയുന്ന പൂവിന്റെ സുഗന്ധമാണ് ക്രിസ്തുവിന് . അവനോട് ചേർന്നുനിന്നവരും അവന്റെ നെഞ്ചിൽ ഇടം കണ്ടെത്തിയവരും ആ സുഗന്ധം ' ഒരുപാട് ആസ്വദിച്ചിട്ടുണ്ട് . കണ്ണുകൾ ഉയർത്തിനോക്കി ജീവിതം ക്രമീകരിക്കാൻ ആവശ്യപ്പെടുന്നതും വന്ന് പ്രാതൽ കഴിക്കാൻ ' പറയുന്നതും ക്രിസ്തു ' എന്ന സുഹൃത്ത് തന്നെയാണ് . ആ ക്രിസ്തുവിന്റെ ' ഹൃദയം തേടിയുള്ള യാത്രയും അവന്റെ ലാളിത്യവും അവന്റെ ഹൃദയാഹ്ലാദങ്ങളും അവന്റെ ഹൃദയനൊമ്പരങ്ങളും ' പങ്കുവെക്കുന്ന കുറിപ്പുകളുടെ ' സമാഹാരമാണിത് .
VISUDHA LAINGIKATHA-100
