BUY THREE GET ONE FREE - sophiabuy

BUY THREE GET ONE FREE

Vendor
SOPHIA OFFER
Regular price
Rs. 310.00
Regular price
Rs. 390.00
Sale price
Rs. 310.00
Unit price
per 
Availability
Sold out
Tax included.

Visudhiyil Valaran

Rs. 80.00

അടിസ്ഥാനപരമായ പാപസ്വഭാവങ്ങളെ തിരിച്ചറിയുകയും അവക്കെതിരെ നിൽക്കുന്ന പുണ്യങ്ങളെ പുൽകുകയും ചെയ്യുമ്പോൾ യഥാർത്ഥ സന്തോഷo കെവരുന്നു. വിശുദ്ധിയിൽ വളരാൻ എന്ന പുസ്തകം നമ്മെ ഓർമിപ്പിക്കുന്നതും ആ സത്യമാണ്. മൂല പാപങ്ങൾക്കെതിരായി പുണ്യങ്ങളിൽ വളരാൻ ഒരു മാർഗദീപം..

Daivam Tharunna Santhoshangal

RS: 90

നിശബ്ദതയിലെ ശബ്ദത്തെ തിരിച്ചറിയുക ജ്ഞാനിയുടെ ലക്ഷണമാണ്. കണ്ണുകളിലൊരു ഉള്‍ക്കണ്ണ് അനുഭവിക്കാന്‍ കഴിയുകയെന്നത് എത്രയോ ഭാഗ്യമാണ്. അറിവിന്റെ പുതിയ ലോകത്തിലേക്ക് നയിക്കുന്ന കാഴ്ചകള്‍ക്കുള്ളിലെ ഉള്‍ക്കാഴ്ച ഇന്ന് ലോകം വിലമതിക്കുന്നു. അറിവിന്റെ ത്വര വിസ്മയലോകത്തിലേക്കുള്ള ജാലകമാണ്. അവിശ്വസനീയമാം വിധം ജീവിതം അദ്ഭുതമാകുന്നത് നിത്യസത്യത്തെ ദര്‍ശിക്കാന്‍ കൊതിക്കുന്ന നയനങ്ങള്‍ തുറക്കപ്പെടുമ്പോഴാണ്. അകലെയുള്ള നക്ഷത്രങ്ങളെയല്ല കാല്‍പാദത്തിനരികെയുള്ള മനോഹരങ്ങളായ പുഷ്പങ്ങളെയാണ് നാം
ആദ്യം കാണേത്. അപ്പന്റെ സുവിശേഷങ്ങളും അമ്മയുടെ പാഠങ്ങളും പൗരോഹിത്യജീവിതത്തിന്റെ പുണ്യങ്ങളും മുള്‍ക്കിരീടമണിഞ്ഞ മണവാട്ടിയുടെ ജീവിതസാക്ഷ്യവും മറ്റും പുതുലോകം നല്‍കുന്ന സ്വര്‍ഗീയ അനുഭവങ്ങളാണ്. ദൈവികചിന്തകളെ ഹൃദയത്തിലേറ്റുന്ന ഒരു സ്വര്‍ഗീയതീര്‍ത്ഥാടനമാണ് ഈ പുസ്തകം.

YouthbookRs.

Rs:130.00

ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ കണ്ടെത്താനും ചലനാത്മക ചൈതന്യത്തോടെ ഭാവി രൂപപ്പെടുത്താന്‍ വെമ്പല്‍ കൊള്ളുന്ന ഇന്നിന്റെ യുവതീയുവാക്കള്‍ക്കുള്ള അറിവിന്റെ ഒരമൂല്യ പുസ്തകമാണിത്. പണിതുയര്‍ത്താനും തച്ചുടയ്ക്കാനും വെമ്പല്‍ കൊള്ളുന്ന ഇന്നിന്റെ യുവജനങ്ങള്‍, ഞാനല്ല നസ്രായ ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തീക്ഷ്ണമായ ചിന്തകളോടെ, ലോകത്തിന്റെ ഒഴുക്കിനെതിരെ നീങ്ങുന്ന, ദൈവഹിതം മാത്രം അന്വേഷിക്കുന്ന ഒരുതലമുറയാകട്ടെ ഇന്നത്തെ യുവജനങ്ങള്‍.

Vijaya Hrudayangal

RS: 90

രോഗങ്ങളും പ്രകൃതിദുരന്തങ്ങളും തിന്‍മയുടെ പലവിധ ആക്രമണങ്ങളും ഇന്ന് മനുഷ്യജീവിതത്തെ ക്ലേശപ്പെടുത്തുകയും ഉല്‍ക്കണ്ഠപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ദൈവത്തിന്റെ പ്രത്യേക ഇടപെടലിനു വേി മനുഷ്യന്‍ സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുകയാണ്. ഈ അന്ത്യനാളുകള്‍ക്കായി സ്വര്‍ഗം ഒരുക്കിയിരിക്കുന്ന സഹായമാണ് യേശുവിന്റെയും മറിയത്തിന്റെയും സംയുക്ത ഹൃദയങ്ങള്‍.
തിരുവോസ്തിരൂപനായി നമ്മോട് ഒന്നായിരിക്കാന്‍ ആഗ്രഹിക്കുന്ന ഈശോ, വിശുദ്ധ കുര്‍ബാനയുടെ സ്ത്രീയായ മറിയത്തോട് ആദ്യമേ ഒന്നായിരിക്കുകയാണ്. അതൊരു രഹസ്യ ശക്തിസ്രോതസാണ്. ഉണ്ണിയെ ഉദരത്തില്‍ വഹിച്ചുകൊണ്ട് ഇളയമ്മയായ ഏലീശ്വായെ സന്ദര്‍ശിച്ച ദൈവമാതാവിന്റെ സാന്നിദ്ധ്യത്തില്‍ ഏലീശ്വായുടെ ശിശു ഉദരത്തില്‍ വച്ചുതന്നെ വിശുദ്ധീകരിക്കപ്പെട്ട സംഭവം ഈ ശക്തിയുടെ ഒരു സൂചനയാണ്.
യേശുവിന്റെയും മറിയത്തിന്റെയും സംയുക്തഹൃദയങ്ങളുടെ മഹനീയ ശക്തിസ്രോതസിലുള്ള ആശ്രയം ഇന്ന് അത്യന്തം അനിവാര്യമാണ്. അതിനു ലോകത്തെ സഹായിക്കുന്നതിനു വേി യു.എസ്എയിലെ പ്രവാചികയായ മൗറീന്‍ സ്വീനി കായ്ല്‍ലൂടെ സ്വര്‍ഗം നല്‍കിയ സന്ദേശങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഒഹായോയിലെ Holy Love Ministries പ്രസിദ്ധീകരിച്ച Triumphant Heart എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.