
ബൈബിള്‍ മാത്രം മതിയെന്ന് ബൈബിളില്‍ പോലും പറഞ്ഞിട്ടില്ല. സത്യത്തിന്‍റെ തൂണും കോട്ടയും എന്ന് വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നത് ബൈബിളിനെയല്ല, തിരുസഭയെയാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ആദ്യമായി ബൈബിള്‍ അച്ചടിക്കുന്നതുവരെ വ്യക്തിപരമായി ഒരു ബൈബിളുണ്ടായിരിക്കുക സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമായിരുന്നു. എന്നിട്ടും ക്രിസ്തീയ സമൂഹം വിശ്വാസം സൂക്ഷിച്ചു. പതിനാറാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന സഭാവിരോധത്തിന്‍റെ പരിണതഫലമായിരുന്നു ബൈബിള്‍ മാത്രം മതിയെന്ന വാദം. പഴയനിയമത്തിലെ 7 പുസ്തകങ്ങള്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ ഒഴിവാക്കിയതെന്തുകൊണ്ട്? ... തുടങ്ങിയ അനേകം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണീ ഗ്രന്ഥം. ക്രിസ്തീയ വിശ്വാസം അതിന്‍റെ പൂര്‍ണതയില്‍ കാത്തുസൂക്ഷിക്കുന്നതിനും കൈമാറുന്നതിനും ബൈബിള്‍ മാത്രം പോരാ എന്നു വ്യക്തമാക്കുന്ന കൃതി