
ജാതിമതവര്‍ഗ്ഗവര്‍ണ്ണ സ്ത്രീപുരുഷഭേദമെന്യേ എല്ലാ മനുഷ്യരും നല്ലവരാണ്. സന്തോഷം, സമൃദ്ധി, ആരോഗ്യം ഇവ നമ്മുടെ ജന്മാവകാശമാണ്. ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ കഴിവ്. മാനസികാരോഗ്യത്തിന്‍റെ കുറിപ്പടി ലക്ഷ്യബോധവും സുതാര്യമായ ബന്ധങ്ങളുമാണ്. ചിന്തകളിലെ ദാരിദ്ര്യമാണ് നമ്മുടെ ശാപം. നമ്മെത്തന്നെ സ്‌നേഹിക്കുവാന്‍ നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു. ജീവിതവിജയം നമ്മുടെ കൈപ്പിടിയിലാണ്. ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് കൗണ്‍സിലിങ്ങിന്‍റെ സ്ഥാപകയായ സി. ആനിമരിയയുടെ തൂലികയില്‍നിന്ന്.