ഇസഹാക്കിനെ രക്ഷിക്കാന്‍ അബ്രാഹം ബലികൊടുത്ത ആടുമുതല്‍ യോം കിപ്പൂര്‍ ദിനത്തില്‍ ആണ്ടുതോറും കല്ലെറിഞ്ഞു കൊല്ലപ്പെടുന്ന അസാസേല്‍വരെ യൂദചിന്തയിലുടനീളം ബലിയാടിന്റെ രക്തം പുരണ്ടിട്ടുണ്ട്. കരുത്തിന്റെ കയ്യൂക്കില്‍ ഭൂരിപക്ഷം ഒരുവനെ ബലിയാടാക്കി മുദ്രകുത്തിയാല്‍ പിടഞ്ഞുമരിക്കാതെ തരമില്ല. ബലിയാടുകളെ കണ്ടെത്തുക എന്നത് ആത്മീയതയിലെ മൃഗയാ വിനോദമാണ്. കുടുംബത്തിലെ സകലദോഷങ്ങള്‍ക്കും കാരണം പൂര്‍വ്വ ജന്മങ്ങളിലൊന്നിന്റെമേല്‍ ആരോപിച്ച് ജന്മാന്തരങ്ങള്‍ കടന്നും ബലിയാടിനെ വേട്ടയാടുന്നവരുണ്ട്. ബലിയാടിനെ സൃഷ്ടിക്കാന്‍ വ്യഗ്രതപ്പെടുന്ന ഒരു സമൂഹത്തിന്റെ ചരിത്രം തിരുത്തിയത് കാല്‍വരിയിലെ ബലിയാടാണ്. കുരിശിലെ തിരുരക്തംകൊണ്ട് അവന്‍ മാറ്റിയെഴുതിയ ബലിയാടിന്റെ ചരിത്രമാണ് ഈ ഗ്രന്ഥത്തിന്റെ അകപ്പൊരുള്‍.