SOPHIA BOOKS
ARSILE PRAVACHAKA SABDHAM
ARSILE PRAVACHAKA SABDHAM
Couldn't load pickup availability
Share
ഫ്രാന്‍സിലെ അറിയപ്പെടാത്ത ഒരു കുഗ്രാമമായിരുന്നു ആര്‍സ്. അവിടുത്തെ ഗ്രമീണ ദേവാലയത്തിലേക്ക് വികാരിയായി നിയോഗിക്കപ്പെട്ട ജോണ്‍ വിയാനിയെന്ന വൈദികനാകട്ടെ അറിവും കഴിവും കുറഞ്ഞവനും. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും വഴി ആര്‍സ് അത്ഭുതകരമായി രൂപാന്തരപ്പെട്ടു. ഈ പാവപ്പെട്ട വൈദിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ഫ്രാന്‍സിന്‍റെ എല്ലാ ഭാഗത്തുനിന്നും മാത്രമല്ല വിദേശങ്ങളില്‍ നിന്നുപോലും ആയിരങ്ങള്‍ ഓടിയെത്തി. ആര്‍സിലെ വികാരിയുടെ പ്രസംഗങ്ങള്‍ ഹൃദയങ്ങളെ അനുതാപം കൊണ്ടു നിറച്ചു. ജനത്തെ സ്‌നേഹത്തിലേക്കും വിശുദ്ധിയിലേക്കും നയിച്ച ആ പ്രസംഗങ്ങള്‍ ഇതാ ഗ്രന്ഥരൂപത്തില്‍. ഭൗതിക ജ്ഞാനത്തേക്കാളുപരിയായ ആത്മീയ ജ്ഞാനത്തിന്‍റെ ഈ കവിഞ്ഞൊഴുക്കില്‍ ഓരോ വായനക്കാരന്‍റെയും ഹൃദയം കഴുകപ്പെടും.
ആർസിലെ പ്രവാചക ശബ്ദം
(വിശുദ്ധ ജോൺ മരിയ വിയാനിയുടെ പ്രസംഗങ്ങൾ)


