Skip to product information
1 of 3

CARMEL INTERNATIONAL

ANUDINA VISUDHAR NEW

ANUDINA VISUDHAR NEW

Regular price Rs. 390.00
Regular price Rs. 330.00 Sale price Rs. 390.00
Sale Sold out
Tax included.

 മനുഷ്യന് ഒരു സ്നേഹിതൻ ആവശ്യമാണ് . ഒന്നുകിൽ ദൈവം അല്ലെങ്കിൽ മനുഷ്യൻ . പക്ഷേ , എനിക്ക് സ്നേഹിതനായി ദൈവവുമില്ല . മനുഷ്യനുമില്ല ' ' എന്ന് ഫഡറിക്ക് നീറ്റ്ഷേ പറഞ്ഞു . സ്നേഹിതനായി , ഒന്നുകിൽ ദൈവം അല്ലെങ്കിൽ മനുഷ്യൻ ആവശ്യമാണ് . ദൈവത്തെ നമുക്ക് കാണുവാൻ കഴിയുന്നില്ലെന്നതു ശരി . പക്ഷേ , അനുഭവിച്ചറിയുവാൻ കഴിയും . മനുഷ്യാവതാരംവഴി ദൈവം ദൃശ്യമേഖലയിലേക്കു വന്നു . ദൈവം മനുഷ്യന്റെ സ്നേഹിതനായി . ആ സ്നേഹിതനെ ലോകം അറിയുന്നു യേശുക്രിസ്തു . “സ്നേഹിതനുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ' എന്നു മൊഴിഞ്ഞ് അവിടുന്ന് , പിതാവായ ദൈവത്തെ തള്ളിപ്പറഞ്ഞ മനുഷ്യനുവേണ്ടി ജീവൻ ഹോമിച്ചു . ക്രിസ്തു ജനകോടികളുടെ ആരാധ്യപുരുഷനായി , നിലസ്നേഹിതനായി വിരാജിക്കുന്നു . നമുക്ക്ക്രിസ്തു സമകാലികനല്ലെങ്കിലും , അവിടുത്തെ കാണുവാനും അനുഭവിച്ചറിയുവാനും ഇന്നത്തെ സ്ത്രീപുരുഷന്മാർക്കും ആഗ്രഹമുണ്ട് . ആ ആഗ്രഹസാഫല്യത്തിന്റെ ഒരു പാതയാണ് പുണ്യചരിതരായ മനുഷ്യരിൽ നാം കാണുക . വിശുദ്ധരിലൂടെ ക്രിസ്തഇന്നും ജീവിക്കുന്നു ; അവരിലൂടെ ഇന്നും പ്രവർത്തിക്കുന്നു . പുണ്യവാന്മാരും പുണ്യവതികളും ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുകയല്ല , ക്രിസ്തുവിനു ജീവൽ സാക്ഷ്യം നൽകുകയാണ് . സത്യവും നന്മയും സ്നേഹവും തന്നെയായ ക്രിസ്തവിനെ പൂർണ്ണമായി ആവിഷ്ക്കരിക്കുവാൻ ഒരു മനുഷ്യനും സാധിക്കുകയില്ല . പുണ്യചരിതർ , ക്രിസ്തുവിന്റെ ജീവിതത്തെ വിവിധ വർണ്ണങ്ങളിൽ പകർത്തുന്ന ഒരു പട്ടുകുപ്പായമാണെന്നു പറയാം . വിശുദ്ധരെ അനുദിനജീവിതത്തിൽ ഹിതരായിലഭിക്കുക എത്രയോ അനുഗ്രഹപ്രദമാണ് . ഈ വലിയ നന്മയാണ് “ അനുദിനവിശുദ്ധർ ' എന്ന ഗ്രന്ഥം വഴി നമുക്കു കൈവന്നിട്ടുള്ളത്

# അനുദിന വിശുദ്ധർ #DAILY SAINTS# 

View full details