Skip to product information
1 of 2

SOPHIA BOOKS

ANTHICHEMAPP

ANTHICHEMAPP

Regular price Rs. 160.00
Regular price Sale price Rs. 160.00
Sale Sold out
Tax included.
എന്റെ സഹശുശ്രൂഷകനും സുഹൃത്തുമായ ശ്രീ. ജോണ്‍,
സ്വന്തം ജീവിതത്തിലൂടെതന്നെ റിട്ടയര്‍മെന്റ്‌ ലൈഫ്‌ എപ്രകാരം
ഫലദായകമാക്കി മാറ്റാം എന്ന്‌ കാണിച്ചുതന്നിട്ടുള്ള വൃക്തിയാണ്‌.
തന്റെ അറിവും കഴിവും ആരോഗ്യവുമെല്ലാം കുടുംബത്തിനും
സഭയ്ക്കും സമൂഹത്തിനുംവേണ്ടി നിരന്തരം ചെലവഴിച്ചുകൊ
ണ്ട്‌ പ്രത്യാശയോടെ വാര്‍ദ്ധക്യത്തെ വരവേല്‍ക്കുന്ന അദ്ദേഹം
വാര്‍ദ്ധകൃത്തെ ഭയത്തോടെ സമീപിക്കുന്നവര്‍ക്കെല്ലാം ഒരു
ഉത്തമ ജീവിതമാതൃകയാണ്‌. ധ്രന്ഥകര്‍ത്താവിന്റെ സ്വന്തം ജീ
വിതാനുഭവങ്ങളുടെ ചൂടില്‍നിന്നും ഉയിര്‍കൊണ്ട ഈ ഗ്രന്ഥം
വാര്‍ദ്ധകൃത്തിലെത്തുന്നതിനു മുമ്പുതന്നെ ഓരോരുത്തരും വായി
ച്ചിരിക്കേണ്ട ഒന്നാണ്‌.
ഷെവലിയര്‍ ബെന്നി പുന്നത്തറ

വാര്‍ദ്ധക്യം, വിരാമം, പ്രസാദം തുടങ്ങിയ താക്കോല്‍ വാക്കു
കളിലൂടെ “അന്തിച്ചെമപ്പി"ന്റെ ഉള്‍ത്തളങ്ങളിലേയ്ക്ക്‌ പ്രവേശി
ക്കുമ്പോള്‍ “വെളിച്ചത്തിനെന്ത്‌ വെളിച്ചം!"എന്ന്‌ നിസ്സംശയം
പറയാന്‍ കഴിയും വിധം ജീവിതം പ്രഭാപൂരിതമാകുന്നതറിയു
ന്നു. ജൂതുക്കളെ നാം ഉള്‍ക്കൊള്ളുന്നതുപോലെ വാര്‍ദ്ധക്യമെന്ന
ജതുവിനെയും സ്വീകരിക്കുവാനും സ്നേഹിക്കുവാനും പ്രസാദ
പൂര്‍ണ്ണമാക്കുവാനും നാം പരിശീലിക്കേണ്ടിയിരിക്കുന്നു. അന്തി
ച്ചെമപ്പ്‌ അങ്ങനെ ജതുക്കളുടെ പുസ്തകമായി മാറുന്നു. വാര്‍
ദ്ധകൃത്തിലേക്ക്‌ വീണ്ടെടുക്കപ്പെടുന്ന, വസന്തത്തില്‍ ആരംഭിച്ച്‌
വസന്തത്തില്‍ അവസാനിക്കുന്ന പുസ്തകം ഒരേ നേരത്ത്‌ പ്രായോഗികവും ആത്മീയവുമായി നിലനില്‍ക്കുന്നു.
ബോബി ജോസ്‌ കപ്പൂച്ചിന്‍


View full details