AJAPALANAVUM CHILA KANONIKA SAMASYAKALUM
AJAPALANAVUM CHILA KANONIKA SAMASYAKALUM
Share
ഏറെ നാളത്തെ പഠനത്തിന്റെയും അദ്ധ്യാപന പരിചയത്തിന്റെയും അജപാലന ജീവിതം നല്കിയ പ്രായോഗിക അനുഭവത്തിന്റെയും ആവിഷ്കാരമാണ് ' അജപാലനവും ചില കാനോനിക സമസ്യകളും ' എന്ന് പറയുന്നതിൽ തെറ്റില്ല . തെളിഞ്ഞ ചിന്തയും വ്യക്തതയും കൃത്യതയും നിറഞ്ഞ പ്രതിപാദന രീതിയും ലളിതമായ ശൈലിയും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു . സൂക്ഷ്മമായ വിശകലന പാടവവും വിശദാംശങ്ങൾ ശ്രദ്ധിച്ചു വിലയിരുത്താനുള്ള അച്ചന്റെ കഴിവും ഈ പുസ്തകത്തിലുടനീളം കാണാം
കർദ്ദിനാൾ ജോർജ് ആലഞ്ചേരി
സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ്
അജപാലനവും
ചില കാനോനിക സമസ്യകളും
ഡോ . ജോസ് ചിറമേൽ
റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാനോൻ നിയമത്തിൽ 1990 - ൽ ഡോക്ടറേറ്റ് ഗ്രിഗോറിയൽ യൂണിവേഴ്സിറ്റിയിൽ നിന്നും 1992 - ൽ നിയമശാസ്ത്രത്തിൽ ( canonical jurisprudence ) പോസ്റ്റ് ഡോക്ടറൽ ഡിപ്ലോമ , സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ കോടതി ചീഫ് ജഡ്ജും ( president ) , സഭയുടെ പോസ്റ്റുലേറ്റർ ജനറലും , ഓറിയന്റൽ കാനോൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമാണ് . സഭാനിയമങ്ങളെ സംബന്ധിച്ച് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട് . ഇന്ത്യയിലെ വിവിധ മേജർ സെമിനാരികളിൽ കാനോൻ നിയമത്തിന്റെ പ്രാഫസറാണ് .