33 NAKSHTHRAM MUTHAL AKASHAM VARE
33 NAKSHTHRAM MUTHAL AKASHAM VARE
Share
33 നക്ഷത്രം മുതൽ ആകാശം വരെ.
ഫാ .ഫിൽസൺ ഫ്രാൻസിസ്
യേശുനാഥൻ ഈ മണ്ണിൽ മനുഷ്യനൊപ്പം ജീവിച്ചത് 33 വർഷമാണ്. അങ്ങനെ സമർപ്പണത്തിൻ്റെയും ബലിയുടെയും പൂർണ്ണതയുടെയും അർത്ഥം 33-നുണ്ട്. മനുഷ്യനെ നിവർന്നു നിൽക്കാൻ സഹായിക്കുന്ന നട്ടെല്ലിൽ 33 കശേരുക്കൾ ഉണ്ടെന്ന് വൈദ്യശാസ്ത്രം. ന്യൂട്ടന്റെ അളവുകോൽപ്രകാരം വെള്ളം തിളയ്ക്കുന്ന ഊഷ്മാവിന്റെ അളവ് 33 എന്നത് ഭൗതികശാസ്ത്രം. ഹെബ്രായ ഭാഷയിൽ ഏലോഹിം എന്ന ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ഉൽപ്പത്തി ആദ്യ അധ്യായത്തിലെ സൃഷ്ടിവിവരണത്തിൽ ഉപയോഗിച്ചിരിക്കു ന്നത് 33 തവണ എന്നത് വേദശാസ്ത്രം. 'ദാവീദിൻ്റെ നക്ഷത്രം' എന്നതിന്റെ സംഖ്യാമൂല്യം 33 എന്നത് ജൂത ദൈവശാസ്ത്രം. ഏറ്റം കുറച്ചുകാലം സഭയെ നയിച്ച ജോൺ പോൾ ഒന്നാമൻ പാപ്പയുടെ ഭരണകാലം 33 ദിവസം എന്നത് സഭാചരിത്രം. 'ആമേൻ' എന്ന വാ ക്കിന്റെ സംഖ്യാമൂല്യവും 33 എന്നത് ഭാഷാശാസ്ത്രം, നിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് 'ആമേൻ' പറഞ്ഞ് നാഥൻ ബലിയായി മാറിയത് 33-ാം വയസ്സിൽ എന്നത് ലോകചരിത്രം. നാഥൻ തന്റെ ജീവിതകാ ലയളവിൽ കൈകാര്യം ചെയ്‌ത വസ്‌തുക്കളിൽനിന്ന് പ്രധാനപ്പെട്ട 33 വസ്തുക്കളുടെ നാഥനുമായുള്ള ബന്ധവും അർഥവും അറിയുകവഴി റബ്ബിയെ കൂടുതൽ അറിയാൻ ശ്രമിക്കുക എന്നതാണ് ഈ കുറിപ്പുകളുടെ ഉദ്ദേശ്യം.