അനേകായിരം ധീരരക്തസാക്ഷികളുടെ ചുടുനിണത്താല്‍ പരിപോഷിപ്പിക്കപ്പെട്ടതും ശോഭിതവുമാണ് ക്രൈസ്തവ വിശ്വാസപാരമ്പര്യം. യേശുവിനോടുള്ള സ്‌നേഹബന്ധത്തില്‍ വിശ്വസ്തരായിരിക്കുവാന്‍വേണ്ടി, കഠിനമായ പീഡനങ്ങളേല്‍ക്കാനും രക്തം ചിന്താനും പോലും തയ്യാറായ രക്തസാക്ഷികളുടെ ചരിത്രം നമ്മെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. യേശുവിന്റെ ധീരസാക്ഷികള്‍ നമ്മുടെ സഹോദരങ്ങളും മാര്‍ഗദര്‍ശികളും പ്രബോധകരുമാണ്. വിശ്വാസത്തെ നിധിപോലെ സൂക്ഷിച്ച അവര്‍ നമുക്കും അനുകരണീയമായ വെല്ലുവിളി ഉയര്‍ത്തുന്നു.