
വിശുദ്ധി അങ്ങ് അകലെയുള്ള ഒരു കാര്യമല്ല. ആർക്കും അതു പ്രാപ്യമാണ്. നമ്മുടെ നാട്ടിൽ നിന്നുതന്നെ മുപ്പതുപേർ ഇതിനോടകം വിശുദ്ധിയുടെ വിവിധപടവുകൾ കയറിയിരിക്കുന്നുവെന്നത് അതിനു തെളിവാണ്. വിശുദ്ധരും വാഴ്ത്തപ്പെട്ടവരും ധന്യരും ദൈവദാസരുമെല്ലാം അതിൽപ്പെടുന്നു. അവരുടെയെല്ലാം ചരിത്രം ഒന്നിച്ച് അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യഗ്രന്ഥമാണ് 'വിശ്വാസം ജീവിച്ചവർ.' അവരുടെ മാതൃക പിഞ്ചെന്ന് വിശുദ്ധിയിൽ വളരാൻ എല്ലാവരും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിത്.