അനേകരുടെ രോഗങ്ങൾ സൗഖ്യ മാക്കിയെങ്കിലും സ്വന്തം രോഗം സുഖമാക്കാൻ തുനിയാതിരുന്ന വിശുദ്ധൻ , ദൈവത്തിന്റെ കീർത്തിമഹാത്മ്യത്തെ അപഹരിച്ച് കള്ള നാകാൻ ഇഷ്ടപ്പെട്ടില്ല . സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു സമർപ്പിതന് എങ്ങനെയാണ് വിശുദ്ധിയുടെ കൊടുമുടി കയറാ നാകുകയെന്ന് 29 വർഷം മാത്രം ഭൂമിയിൽ ജീവിച്ച ഒരു അത്ഭുത പ വർത്തകൻ ഹൃദയത്തിന്റെ ഭാഷയിൽ പറഞ്ഞു തരുന്നു .