അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി ഈ വിശുദ്ധനെ ആയിരങ്ങള്‍ വണങ്ങുന്നു. ഒറ്റുകാരനാല്‍ വെറുക്കപ്പെട്ട 'യൂദാ' എന്ന നാമം ഇന്ന് പതിനായിരങ്ങള്‍ക്ക് ആശ്രയസങ്കേതമാണ്. സഭയിലെ ചില വിശുദ്ധന്മാരും യൂദാതദേവൂസിന്‍റെ മാധ്യസ്ഥം അപേക്ഷിച്ചിരുന്നതായി കാണാം. അപേക്ഷിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കില്ല ഈ വിശുദ്ധന്‍. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥന്‍ ഇന്ന് ജനപ്രിയനാണ്. ഈശോയില്‍നിന്ന് ധാരാളം അനുഗ്രഹങ്ങള്‍ വാരിക്കോരി വിശുദ്ധന്‍ നല്കുന്നു.