
സഭാസ്‌നേഹിയായ തോമസ് മൂര്‍ കുടുംബജീവിതക്കാരുടെ മധ്യസ്ഥനായി വിരാജിക്കുന്ന ഉത്തമകുടുംബനാഥനാണ്. 'ഒന്നാമതായി ഞാന്‍ ദൈവത്തിന്‍റെ ഭൃത്യനാണെന്ന്' ഏറ്റുപറഞ്ഞ് ലൗകികരാജാവിനെക്കാള്‍ നിത്യരാജാവിന് അദ്ദേഹം പ്രാധാന്യം നല്‍കി, കഴുമരത്തിലേക്ക് നടന്നുകയറി. സാഹിത്യകാരനും അഭിഭാഷകനും വിശുദ്ധ കുര്‍ബാനയ്ക്കു ദിനംപ്രതി ശുശ്രൂഷിച്ചിരുന്ന അല്‍മായനും ദരിദ്രരുടെ സ്‌നേഹിതനും ഉത്തമകുടുംബനാഥനുമായിരുന്നു അദ്ദേഹം.