
ഇറ്റലിയിലെ കപ്പിത്താന്‍റെ മകനായി ജനിച്ച് വിശുദ്ധിയുടെ പായ്ക്കപ്പല്‍ നയിച്ചവന്‍. സഭാംഗങ്ങള്‍ക്കു വഴികാട്ടിയും വഴിവിളക്കുമായി നിലകൊണ്ട് ഇരുളടഞ്ഞ കാലഘട്ടത്തില്‍ സഭയില്‍ ഉയര്‍ന്നുനിന്ന പ്രകാശഗോപുരം. ലൗകികനേട്ടങ്ങള്‍ ത്യജിച്ച് സര്‍വസമ്പത്തിന്‍റെയും ഉടവയവനായ നാഥനെ പ്രണയിച്ചവന്‍. കനലെരിയുന്ന ജീവിതംകൊണ്ട് വിശുദ്ധിയുടെ കവിത രചിച്ചവന്‍. കുമ്പസാരക്കാരുടെയും ദൈവശാസ്ത്രപണ്‍ഡിതരുടെയും മധ്യസ്ഥന്‍.