
ചപ്പു ചവറുക ളെല്ലാം നിക്ഷേപിക്കാനുളള ചവററുകുട്ടയല്ല വാർദ്ധക്യം കണ്ടതെല്ലാം വാരി നിറയ്ക്കാനുളള കീറച്ചാക്കുമല്ല അത് . അത് മനുഷ്യന്റെ മനോഹരമായ രണ്ടാം ബാല്യമാണ് സ്നേഹിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ ആദ്യ ബാല്യം പോലെ ഈ രണ്ടാം ബാല്യവും അതിവ ഹൃദ്യമാണ് , ആ സ്വാദ്യകരമാണ് . കഴിഞ്ഞകാലത്തിലേക്ക് നിരാശയോടെ തിരിഞ്ഞുനിൽക്കുന്ന വനല്ല വ്യദ്ധൻ തിരിഞ്ഞു നില്ക്കല്ല , തിരിച്ചറിവാണ് വാർദ്ധക്യത്തെ ആസ്വാദ്യകരമാക്കിത്തീർക്കുന്നത് . വാർദ്ധക്യം സുന്ദരമാക്കി തീർക്കാൻ വ്യദ്ധജനങ്ങളെയും അവരെ പരിചരിക്കുന്നവരെയും ഒരുപോലെ സഹായിക്കുക എന്ന സ്തുത്യർഹമായ ദൗത്യമാണ് ഈ ഗ്രന്ഥത്തിന്റെ രചനയിലൂടെ ഫാ ജോസഫ് പാമ്പാറ നിർവ്വഹിച്ചിരിക്കുന്നത് . കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് ജന്മമെടുത ഈ കൃതി പ്രായമായവരുടെ മങ്ങിയ കണ്ണുകൾക്ക് മാത്രമല്ല , ഇളം തലമുറയുടെ തെളി കണ്ണുകൾക്കും കുറെക്കൂടി വെളിച്ചം പ്രദാനം ചെയ്യുന്നു .