പുരോഹിതന്റെ 'അഭയശിലയായ' ബലിവേദിയിൽ അവശ്യം നേദിക്കപ്പെടുന്ന അനിവാര്യമായ ബലിവസ്തുവാണ് ഉപ്പ്. അതിനാൽ ബലിവേദിയിലെ വചനപീഠം ഉപ്പിന്റെ ലവണാംശമുള്ളതായിരിക്കണം. 'അഭയശിലകൾ' എന്ന ശീർഷകത്തിൽ ഇറക്കിയ വചനവ്യാഖ്യാനഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമാണ് 'ഉപ്പ്'. അവതാരം, സ്ത്രീ, വിശ്വാസം, മൂല്യങ്ങൾ, പീഡാനുഭവം, ഉത്ഥാനം, തിരുസഭ എന്നീ ഏഴു ഭാഗങ്ങളിലായി 40 ലേഖനങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.