ജിബ്രാൻ കൃതികളുടെ മൃദുവായ കാല്പനികസ്പർശമേറ്റ് തരളമാവാത്ത എഴുത്തുകാർ കേരളത്തിൽ കുറവായിരിക്കും. അവിടെയും ഇവിടെയും പ്രത്യക്ഷപ്പെട്ടിരുന്ന ജിബ്രാൻ വിവർത്തനങ്ങൾ മലയാളസാഹിത്യത്തിനുമേൽ തെളിഞ്ഞ മഴത്തുള്ളികളായി പെയ്തിറങ്ങിയിട്ടുണ്ട്. സാഹിത്യത്തിൽ 'തല' ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുമ്പോഴും 'ഹൃദയ'ത്തിന്‍റെ ആർദ്രത നിലനിർത്താൻ സഹായിച്ച കനിവായിരുന്നു അവ.