ഇസബെൽ എന്നു പേരിട്ട പെൺകുട്ടി അപാര മായ സൗന്ദര്യത്താൽ റോസ എന്ന് വിളിക്കപ്പെട്ടു . അസാധാരണ ക്ഷമയും സഹനവും വിളങ്ങി നിന്ന ബാല്യകാലം . സൗന്ദര്യത്തിന്റെ പുകഴ്ച കൾ കേട്ട് വിരൂപയായിത്തീരാൻ ആഗ്രഹിച്ച ആന്തരികസൗന്ദര്യത്തിന്റെ ഉടമ . ഡോമിനിക്കൻ മൂന്നാം സഭാംഗമായ സമർപ്പിത് . സഹനങ്ങളോടൊപ്പം സഹന ശക്തിയും വർദ്ധിപ്പിക്കാൻ പ്രാർത്ഥിച്ചവൾ . അതേ , മുള്ളുകളുടെ ഇടയിൽ വിരിഞ്ഞ സുഗന്ധപുഷ്പമായ റോസാപ്പുതന്നെ യായ വിശുദ്ധ .