വിശുദ്ധ എലിസബത്ത് രാജകൊട്ടാരത്തിന്റെ സുഖലോലുപതയെ വെടിഞ്ഞ് ദാരിദ്യത്തിന്റെ ആത്മീയജീവിതം നയിച്ച രാജകുമാരി . എല്ലാ വരാലും വെറുക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തിട്ടും ജീവിതാവസാനം വരെ അവൾ തന്റെ ദിവ്യനാ ഥനോട് ഒന്നായിച്ചേർന്നിരുന്നു . അവളെ ഈശോ സ്വർഗ ത്തിൽ തന്റെയടുക്കൽ ഇരുത്തി . അവിടെനിന്നവൾ സക ലർക്കും അനുഗ്രഹങ്ങളുടെ വരമാരി ചൊരിഞ്ഞുകൊണ്ടി രിക്കുന്നു . ഏതു ജീവിതാവസ്ഥയിലായിരിക്കുന്നവർക്കും വിശുദ്ധരാകാൻ സാധിക്കുമെന്ന് എലിസബത്ത് തന്റെ ജീവിതംകൊണ്ട് തെളിയിക്കുന്നു .