
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇറ്റലിയിലെ യുവാക്കൾക്ക് മാർഗനിർദേശം നല്കി അവരെ ഉത്തമ പൗരന്മാരാക്കാൻ കഠിനപ്രയത്നം നടത്തിയ വിശുദ്ധൻ . കുട്ടികൾക്കായി ജീവിതം മാറ്റിവച്ച വൈദിക ശേഷ്ഠൻ . ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ വികാരി . കത്തോലിക്കാ പ്രസിദ്ധീകരണങ്ങളുടെയും എഡിറ്റർമാ രുടെയും മധ്യസ്ഥൻ . ദരിദ്രനായി ജനിച്ച് , ജീവിച്ച് , മരിച്ച അദ്ദേഹം ദരിദ്രജീവിതങ്ങളെ ശരിക്കും ഉൾക്കൊണ്ടു . ഇന്നും ലോകം മുഴുവനുമുള്ള യുവാക്കൾക്ക് മാതൃകയാണ് വിശുദ്ധന്റെ ജീവിതം .