അംബ്രോസ് അനുഗ്രഹീതമായ വാഗ്വിലാസത്താൽ അനേകരെ വിശുദ്ധികരിച്ച സഭാപിതാവായിരുന്നു വി . അംബ്രോസ് . ആര്യനിസമടക്കമുള്ള പാഷണ്ഡതകളുടെ കാലത്ത് , സഭയെ തകരാതെ കാത്ത മഹാകവചം . ലളിതജീവി തവും ഉന്നതചിന്തയുമായിരുന്നു ഇദ്ദേഹത്തിന്റെ മുഖ് മുദ്ര . അവസാന ശ്വാസം വരെ സഭയ്ക്കു വേണ്ടി ഗർജ്ജിച്ച ഈ സിംഹം സഹിക്കുന്ന വിശുദ്ധനും പഠി പ്പിക്കുന്ന പിതാവുമായിരുന്നു . സത്യവിശ്വാസത്തിനായി അവിരാമം പോരാടിയ ഈ പുണ്യവാന്റെ ജീവചരിത്രം വിശ്വാസവഴികളിൽ ഇട റാതെ മുന്നേറുവാൻ നമുക്കും പ്രചോദനമാകുന്നു .