
പെണ്‍കുട്ടികളുടെ മധ്യസ്ഥ. പ്രഭുകുമാരിയായിരുന്നിട്ടും കര്‍ത്താവിന്‍റെ മണവാട്ടിയാകാന്‍ ആഗ്രഹിച്ച കന്യക. കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലും ദൈവകരം വിടാതെ മുറുകെപ്പിടിച്ച വിശുദ്ധ. ക്രൈസ്തവപീഡനകാലത്ത് ക്രിസ്തുവിനുവേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയ ധീരയായ പെണ്‍കുട്ടി. അചഞ്ചലവിശ്വാസത്താലും അകളങ്കിത സ്‌നേഹത്താലും ഉന്മത്തമാക്കപ്പെട്ട ഹൃദയത്തിനുടമ. പെണ്‍കുട്ടികളുടെ മധ്യസ്ഥയായ വി. ആഗ്നസിന്‍റെ ജീവിതം ഏവരേയും ധീരചിത്തരാക്കും.