മലയാളിയുടെ വായനയെയും സാഹിത്യാസ്വാദനത്തെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സോവിയറ്റ് ബാലകഥകളുടെയും നാടോടിക്കഥകളുടെയും സമാഹാരം. മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ പുതുക്കാനും കുട്ടികള്‍ക്ക് 'കഥയുള്ളവ'രാകാനും സഹായിക്കുന്ന കഥകളുടെ അക്ഷയപാത്രം. ഈ പുനരാഖ്യാനങ്ങള്‍ പലവട്ടം നമ്മെ നമ്മുടെ കുട്ടിക്കാലത്തേക്കും ഗ്രാമവഴികളിലേക്കും കൂട്ടിക്കൊണ്ടുപോകും.