
ദൈവത്തെ ഭര്‍ത്താവായും മനുഷ്യരെ മണവാട്ടിയായും ബൈബിള്‍ ചിത്രീകരിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും ഇതു ബാധകമാണെങ്കിലും ചില വ്യക്തികള്‍ ഈ ആത്മീയ പ്രണയം തലയ്ക്കു പിടിക്കുന്നവരായിത്തീരുന്നു. അവര്‍ ജീവിതം മുഴുവന്‍ ദൈവവിചാരത്തിനായി മാറ്റിവയ്ക്കുന്നു. ആത്മീയ പ്രണയത്തിന്‍റെ അടിസ്ഥാനവും സവിശേഷതകളുമാണ് ഇപ്പുസ്തകത്തില്‍ അപഗ്രഥനം ചെയ്യുന്നത്. ഓരോ ലേഖനത്തിനു മുമ്പും പിമ്പുമുള്ള കഥകള്‍ സത്യത്തെ സ്ഫുടീകരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.